കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കും. പ്രാദേശിക വിപണിയില്‍ വിലക്കയറ്റം തടയുന്നതിനായി പരിശോധന കര്‍ശനമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം തടഞ്ഞു നിര്‍ത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.വിവിധ ഉത്പന്നങ്ങളുടെ വിലകൾ ഉയർത്തി…

Read More

താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

താമസ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. റസിഡൻസ് നിയമം ലംഘിച്ച 12,000 പേരെ കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടെ നാടുകടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും നാടുകടത്തിയവരിൽ ഉൾപ്പെടും. ഒക്ടോബറിൽ മാത്രം 4,300 പേരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ 7,685 പേരെയും നാട് കടത്തി. നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ അതിവേഗത്തിൽ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവർക്ക് വീണ്ടും…

Read More

‘നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ല’; കർശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന്  സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിൻറെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല.  തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് പിന്തുണ നൽകും. ഡിവൈഎഫ്‌ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ആകാശ്…

Read More

മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്ന അനർഹർക്കെതിരെ കർശന നടപടി; ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് മുൻഗണന കാർഡ് കൈവശം വയ്ക്കുന്ന അനർഹർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിൻറെ മുന്നറിയിപ്പ്. ഇത്തരം ആളുകളോട് യാതൊരു അനുകമ്പയും പുലർത്തേണ്ടതില്ലെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന്  മന്ത്രി പറഞ്ഞു.  കൊച്ചിയിൽ സിറ്റി റേഷനിങ്, താലൂക്ക്  സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എട്ടായിരത്തോളം പേർക്കെതിരെയുള്ള പരാതികൾ സർക്കാരിൻറെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

Read More

പിഎഫ്ഐ ഹർത്താൽ: പിഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ എല്ലാ കേസിലും പ്രതി ചേർക്കണം, കടുത്ത നടപടിയുമായി ഹൈക്കോടതി

പിഎഫ്ഐ ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും…

Read More