
യാഥാർത്ഥ്യം മനസിലാക്കാതെ കുറപ്പെടുത്തൽ; ഓടി രക്ഷപ്പെട്ടാലോയെന്ന് തോന്നിപ്പോകും: ആന്റണി വർഗീസ്
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ആന്റണി വർഗീസ് പെപെ കരിയറിൽ ഒരു ഘട്ടത്തിൽ വിവാദത്തിലകപ്പെട്ടിരുന്നു. സംവിധായകൻ ജൂഡ് ആന്റണിയാണ് പരസ്യ വിമർശനം ഉന്നയിച്ചത്. നിർമാതാവിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി ചിത്രീകരണത്തിന് 18 ദിവസം മുമ്പ് ആന്റണി പിന്മാറിയെന്നും ഈ പണം ഉപയോഗിച്ച് പെങ്ങളുടെ കല്യാണം നടത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ആരോപണം നിഷേധിച്ച് ആന്റണി വർഗീസ് രംഗത്ത് വന്നു. പുതിയ അഭിമുഖത്തിൽ താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ആന്റണി…