ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ കരാർ നൽകി

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി 27.8 കോടിയുടെ കരാർ നൽകി. നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. 2023-26 വർഷത്തെ തെരുവുവിളക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കരാർ നൽകിയത്. എമിറേറ്റിലെ ജനസംഖ്യ വർധനയുടെയും നഗരവത്കരണത്തിൻറെയും തോതനുസരിച്ച് ആർ.ടി.എ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൻറെ ഭാഗമായാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ…

Read More