ദുബൈ എമിറേറ്റിലെ മൂന്ന് പ്രധാന നഗരങ്ങിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു

ദു​ബൈ എ​മി​റേ​റ്റി​ലെ മൂ​ന്നു ​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഉ​മ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​ സ്ഥാ​പി​ച്ച​ത്. 2026ഓ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള 40 പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച 2024-26 സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള​ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. മൂ​ന്ന്​ സ്​​ട്രീ​റ്റു​ക​ളി​ലാ​യി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ 47,140 മീ​റ്റ​ർ നീ​ള​ത്തി​ൽ കേ​ബി​ൾ വ​ലി​ക്കു​ക​യും 959 പോ​സ്റ്റു​ക​ളും 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളും…

Read More

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ കരാർ നൽകി

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി 27.8 കോടിയുടെ കരാർ നൽകി. നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. 2023-26 വർഷത്തെ തെരുവുവിളക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കരാർ നൽകിയത്. എമിറേറ്റിലെ ജനസംഖ്യ വർധനയുടെയും നഗരവത്കരണത്തിൻറെയും തോതനുസരിച്ച് ആർ.ടി.എ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൻറെ ഭാഗമായാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ…

Read More

അമിത് ഷായുടെ ചെന്നൈ സന്ദർശനം; വിമാനം ഇറങ്ങിയതിന് പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; പ്രതിഷേധം

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂർവ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക്…

Read More