അടിസ്ഥാന സൗ​ക​ര്യ വികസനം ; ഹാസിം അൽ തിമൈദ് സ്ട്രീറ്റ് അടച്ചിടും

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ ഹാ​സിം അ​ൽ തി​മൈ​ദ് സ്ട്രീ​റ്റ് റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​രു​വ​ശ​ത്തേ​ക്കും ജൂ​ലൈ 20 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു. റൗ​ണ്ട് എ​ബൗ​ട്ടി​ൽ​ നി​ന്ന് ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റി​ലേ​ക്കു​ള്ള ഭാ​ഗ​മാ​ണ് അ​ട​ക്കു​ന്ന​ത്. ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഉം ​ഷ​ഹ്റൈ​ൻ സ്ട്രീ​റ്റി​ലേ​ക്കും തു​ട​ർ​ന്ന് ഇ​ട​തു​വ​ശം ഇം​നീ​ഫ സ്ട്രീ​റ്റി​ലേ​ക്കും തി​രി​യാം. ബ​ർ​ഗ ഹ​ലീ​മ സ്ട്രീ​റ്റി​ൽ​നി​ന് ഹാ​സിം അ​ൽ ​തി​മൈ​ദ് സ്ട്രീ​റ്റി​ലേ​ക്ക് വ​രു​ന്ന​വ​ർ സ്ട്രീ​റ്റ് 332-ലേ​ക്ക് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പോ​കാം. പൊ​തു​മ​രാ​മ​ത്ത്…

Read More

റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവം: സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാപഞ്ചായത്ത്‌

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാ പഞ്ചായത്ത്‌. സുരക്ഷാ ജീവനക്കാർക്കും നഴ്സിം​ഗ് ചുമതലയുള്ളവർക്കും എതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ രോ​ഗി പുറത്തു പോയതിനെ വീഴ്ച വ്യക്തമാക്കിയിട്ടില്ല. പോലീസിനും സംഭവത്തിൽ ജാ​ഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറയുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെയാണ്…

Read More

8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കും

മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കുമെന്നാണ് നഗരസഭ അറിയിക്കുന്നത്.  അതേസമയം നായയുടെ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്നാണ് നഗരസഭ അറിയിക്കുന്നത്. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിക്കുന്നത്.

Read More

തെരുവുനായയ്ക്ക് ശുക്രൻ ഉദിച്ചു; പാസ്പോർട്ടും വീസയും കിട്ടി, നെതർലൻഡ്സിലേക്ക് ഉടൻ പറക്കും

ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ് വാരണാസിയിലെ ജയ എന്ന തെരുവുനായയുടെ ദിവസം എത്തിക്കഴിഞ്ഞു. സംരക്ഷകയായ വനിതയോടൊപ്പം നെതർലൻഡ്സിലേക്കു പറക്കാൻ തയാറെടുക്കുകയാണ് തെരുവുനായ. ഇതിനായുള്ള പാസ്പോർട്ട്, വീസ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി ആംസ്റ്റർഡാം സ്വദേശിനി മെറൽ ബോണ്ടൻബെൽ പറഞ്ഞു. താൻ നായ്ക്കളെ ഇഷ്ടപ്പെടുന്നുവെന്നും വീട്ടിൽ വളർത്താൻ താത്പര്യമുണ്ടെന്നും ബോണ്ടൻബെൽ പറഞ്ഞു. ഇന്ത്യയിലെ ക്ഷേത്രനഗരിയായ വാരണാസി സന്ദർശിക്കുന്പോഴാണ് അവർക്ക് തെരുവുനായയെ ലഭിക്കുന്നത്. ഒരു ദിവസം താൻ സഹയാത്രികർക്കൊപ്പം അലസമായി വാരണാസി നഗരത്തിലൂടെ നടക്കുമ്പോൾ ജയ തങ്ങളുടെ…

Read More