
നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും
സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വലിയ വിപണികളില്‍ സൗജന്യ സേവനങ്ങള്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രത്യേകിച്ചും…