തെരുവുനായ ശല്യം രൂക്ഷം ; കോഴിക്കോട് കൂത്താളിയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് കോഴിക്കോട് കൂത്താളി പ്രദേശത്തെ ഏഴ് സ്കൂളുകൾക്കും 17 അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തെരുവുനായ ശല്യം രൂക്ഷമായതോടെ പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം 4 പേർക്ക് നായയുടെ കടിയേറ്റിരുന്നു. എന്നാൽ അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായുള്ള ജോലികളും നിലവിൽ നായ ശല്യം കാരണം നിർത്തിവച്ചിരിക്കുകയാണ്.  കഴിഞ്ഞ വർഷം…

Read More

പാലക്കാട്ട് തെരുവുനായയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്, മുഖത്തെ മാംസം നായ കടിച്ചെടുത്തു

പാലക്കാട് കാക്കയൂർ ആണ്ടിത്തറയിൽ നാലു പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു. കാക്കയൂർ സ്വദേശി വയ്യാപുരി എന്ന ആളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുവായൂർ സ്വദേശികളായ കണ്ണൻ, ഭാര്യ കോമള എന്നിവർക്കും നായയുടെ കടിയേറ്റു. സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിൾ കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ ഭാഗത്തെ മാംസം ഇല്ലാത്തതിനാൽ മുഖത്ത് തുന്നൽ പോലുമിടാൻ ആവാത്ത അവസ്ഥയാണെന്നാണ് ഡോക്ടർമാർ…

Read More

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ പട്ടി കടിച്ചത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിന്‍ നല്‍കിയിരുന്നു. പേവിഷബാധയ്ക്കെതിരെ കുട്ടിക്ക് മൂന്ന് വാക്സിനാണ് നല്‍കിയത്….

Read More