ക്ലാസ് മുറിയിൽ പേപ്പട്ടി ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

പാലക്കാട് മണ്ണാർക്കാട് കല്ലടിയിൽ ക്ലാസ് മുറിയിൽ പേപ്പട്ടി ആക്രമണം. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലാണ് പേപ്പട്ടി ക്ലാസ് മുറിയിൽ കയറി വിദ്യാർഥിയെ കടിച്ചത്. ആറാം ക്ലാസ് വിദ്യാർഥിക്കാണ് കടിയേറ്റത്. കുട്ടിക്ക് നിസ്സാര പരിക്കേറ്റു. പ്രദേശത്ത് നിരവധിയാളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. അധ്യാപകരുടെ സമയോചിത ഇടപെടലിലൂടെയാണ് കൂടുതൽ വിദ്യാർഥികൾക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

Read More