കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് യാത്രക്കാരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ; കണ്ണൂരിൽ ആശങ്ക

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ച നായ അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ…

Read More

ആലപ്പുഴയിൽ ട്രെയിൻ കയറാനെത്തിയ യുവാവിനെ തെരുവുനായ ആക്രമിച്ചു

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ യുവാവിനെ തെരുവുനായ ആക്രമിച്ചു. ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻറെ കാലിനാണ് കടിയേറ്റത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. ഇതോടെ യുവാവിന് ഇൻറർവ്യുവിന് പോകാനായില്ല. ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയർന്നിരുന്നു.

Read More

എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി; തെരുവുനായ് പ്രശ്‌നത്തിലെ ഹർജികൾ തീർപ്പാക്കി

തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാനില്ല. വിഷയത്തിലെ നിയമപ്രശ്‌നങ്ങൾ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്.

Read More

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പഞ്ചായത്ത് ഓവർസിയർ അടക്കം നിരവധിപേർക്ക് പരിക്ക്. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലപരിശോധനയുടെ ഭാഗമായി മയ്യന്നൂർ ചാത്തൻകാവിൽ എത്തിയപ്പോഴാണ് ഷിജിനക്ക് കടിയേറ്റത്. മേഴ്‌സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു പുഷ്പ,…

Read More

വന്ധ്യംകരണത്തിനായി കൊണ്ട് വന്ന തെരുവ് നായയുടെ കടിയേറ്റ് ഡോക്ടർക്ക് പരുക്ക്; സംഭവം കോഴിക്കോട് ബാലുശേരിയിൽ

വന്ധ്യംകരണത്തിനായി എ.ബി.സി സെന്റര്‍ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെന്ററിലാണ് സംഭവം. ഇന്ന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സെന്ററിലെ വനിതാ ഡോക്ടര്‍ക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരിയിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നുമുള്ള തെരുവുനായകളെ എത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്. ഇന്നും പതിവു പോലെ രാവിലെ ശസ്ത്രക്രിയ ചെയ്യുന്നതിനായി നായകള്‍ക്ക് അനസ്തേഷ്യ നല്‍കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഡോക്ടറെ കടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ആഴത്തിലുള്ള മുറിവില്‍…

Read More

തെരുവുനായ ആക്രമണം; കോഴിക്കോട്ട് കുട്ടി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

കോഴിക്കോട് കല്ലാച്ചിയിൽ വീണ്ടും തെരുവുനായ ആക്രമണം. അതിഥി തൊഴിലാളിയുടെ മുന്നര വയസ്സുളള കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് നായ കടിച്ചത്. ആകാശ് എന്ന അദോ സാശ് (മൂന്നര), വസീർ ഖാൻ (36), ഒന്തത്ത് മലയിൽ അർജുൻ (28) എന്നിവർ നാദാപുരം താലുക്കാശുപത്രിയിൽ ചികിത്സ തേടി. അദോ സാശിന്റെ മുഖത്ത് സാരമായി കടിയേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. 

Read More

പാലക്കാട് തെരുവുനായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട് നായയുടെ കടിയേറ്റ് ചികിത്സ തേടിയ യുവതി പേവിഷ ബാധയേറ്റു മരിച്ചു. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതിൽ കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. പേ വിഷബാധയ്ക്കെതിരെ മൂന്നു ഡോസ് വാക്സിനെടുത്തിരുന്നു. കഴിഞ്ഞ ജനുവരി 15നാണ് പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു. എന്നാൽ, മൈമുനയ്ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചാണ്…

Read More

ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി; തലയിലും കയ്യിലും ആഴത്തിലുള്ള മുറിവുകൾ

കാസർകോട് അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്….

Read More

തെരുവ് നായ ആക്രമണം തുടർക്കഥ; ആലപ്പുഴ മാന്നാറിൽ മൂന്ന് പേർക്ക് പരുക്ക്

ആലപ്പുഴ മാന്നാറിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ, കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് , പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്. മുറിവ് കൂടുതലായതിനാൽ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ…

Read More

‘പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നു’; കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ

പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 465 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേറ്റെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 48,055 വളർത്തുനായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റത്. ജില്ലാ മെഡിക്കൽ ഓഫീസറെ ഉദ്ധച്ചാണ് ഈ കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരുവുനായകളുടെ കടിയേറ്റ കുട്ടികളിൽ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു….

Read More