
തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടില്ല
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാല്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ആവശ്യം തള്ളിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയെ അനുവദിക്കണം എന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പരാതികളുമായി ഹൈക്കോടതികളെ സമീപിക്കാം…