എൻഡിഎയുടെ അഭിപ്രായഭിന്നത; സ്പീക്കർ പദവിയിലേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യാസഖ്യത്തിന്റെ നീക്കം

സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ അഭിപ്രായഭിന്നത മുതലെടുക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നിലപാട് എടുത്തപ്പോൾ ഒരുമിച്ച് തീരുമാനിക്കണം എന്നാണ് ടിഡിപി പക്ഷം. അതേസമയം ടിഡിപി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ നീക്കം. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്ന് ഇന്ത്യാസഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായിട്ടുണ്ട്. ഈ മാസം…

Read More

കേരളത്തിൽ സോഷ്യൽമീഡിയ പ്രചാരണത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അ​ഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു. കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോ​ഗങ്ങളിൽ പങ്കെടുക്കുന്ന ഞാൻ തമിഴ്നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ്…

Read More