
കേരളത്തിൽ ജനപ്രീതി ഇടിഞ്ഞ് രണ്ട് കോൺഗ്രസ് എംപിമാർ; മൂന്നിടങ്ങളിൽ വിജയം എളുപ്പമല്ല; കനഗോലു
സംസ്ഥാനത്ത് രണ്ട് കോൺഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്ന് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട് മണ്ഡലങ്ങൾ അത്രകണ്ട് സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരിൽ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയിൽ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആന്റോ ആന്റണി എന്നിവരുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. പാർട്ടി പ്രവർത്തകർ തന്നെ ആന്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. അതേസമയം മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക്…