സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കാൻ കരാറിൽ ഒപ്പിട്ട് സൗദി അറേബ്യയും ഇറ്റലിയും

സൗ​ദി അ​റേ​ബ്യ​യും ഇ​റ്റ​ലി​യും ത​മ്മി​ൽ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​ന മെ​ലോ​നി​യും ത​മ്മി​ലാ​ണ് അ​ൽ​ഉ​ല​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ​ ക​രാ​റൊ​പ്പി​ട്ട​ത്. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു പു​തി​യ നീ​ക്കം. അ​ൽ​ഉ​ല​യി​ലെ ശീ​ത​കാ​ല ക്യാ​മ്പി​ൽ കി​രീ​ടാ​വ​കാ​ശി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​യും കൂ​ടെ​യു​ള്ള സം​ഘ​​ത്തെ​യും സ്വീ​ക​രി​ച്ചു. സ്വീ​ക​ര​ണ വേ​ള​യി​ൽ സൗ​ദി​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​ന്റെ വ​ശ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​യെ പി​ന്തു​ണ​യ്ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും അ​വ​ലോ​ക​നം…

Read More