ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ

അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി. സമീപപ്രദേശങ്ങളിൽ ഉള്ള ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഒരു സൈക്കിൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അങ്കമാലി പൊലീസിൽ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന. ഇന്നലെ രാവിലെ…

Read More

20കാരനെ കണ്ണ് ചൂഴ്‌ന്നെടുത്ത്, കഴുത്തുഞെരിച്ച് കൊന്നു; അരുംകൊല 500 രൂപയെച്ചൊല്ലി

500 രൂപയെച്ചൊല്ലി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. രണ്ടു കണ്ണും ചൂഴ്‌ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹൻകുമാർ എന്ന ചോതക് ആണു ക്രൂരകൃത്യത്തിനിരയായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാർട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരൻ രാധാ സിങ്…

Read More

വീണ്ടും നരബലി; പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി

പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു.  പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതൽ കാണാനില്ലായിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്ന് മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.  മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന…

Read More