
അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്പോൾ സ്വീകരിക്കാൻ കുട്ടികൾക്ക് മടിയില്ല ; കണ്ടെത്തൽ സമൂഹിക പരീക്ഷണ സർവേയിൽ
അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്പോൾ സ്വീകരിക്കാൻ 97ശതമാനം കുട്ടികൾക്കും മടിയില്ലെന്ന് സാമൂഹിക പരീക്ഷണ സർവേയിൽ കണ്ടെത്തി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന റിപ്പോർട്ട് സാമൂഹിക പരീക്ഷണത്തിനു ശേഷമാണ് ഷാർജ ചൈൽഡ് സേഫ്റ്റി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഐസ്ക്രീം നൽകാമെന്ന് ആവശ്യപ്പെടുമ്പോൾ പരീക്ഷണത്തിൽ പങ്കെടുത്ത 37 കുട്ടികളിൽ 36 പേരും അപരിചിതൻ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കുന്നതായാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. ഐസ്ക്രീം വാനിൽ പ്രവേശിക്കാനാണ് കുട്ടികൾക്ക് ഐസ്ക്രീം നൽകുന്നതിന് പകരമായി ആവശ്യപ്പെടുന്നത്. ഇതിന് കുട്ടികൾ സന്നദ്ധമാകുന്നുമുണ്ട്. ഇത് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന…