
അപരിചതന് എമിറേറ്റ്സ് ഐഡി കൈമാറി ; മയക്കുമരുന്ന് മാഫിയയുടെ ചതിയിൽപെട്ട് മലയാളി, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കഴിഞ്ഞ ദിവസമാണ് അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ് സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബൈ പൊലീസില്‍ നിന്നും ഫോൺ കാൾ വരുന്നത്. ഉടൻ ഓഫിസിൽ എത്താനായിരുന്നു നിർദേശം. മാളിൽ തിരക്കുള്ള സമയമായിരുന്നു. ഒപ്പം ഭാര്യയും കുട്ടികളും വേനലവധിക്ക് നാട്ടിലേക്ക് തിരിക്കുന്നതിന്‍റെ തിരക്കും കൂടി ആയതിനാൽ വൈകീട്ട് എത്തിയാല്‍ മതിയോ എന്ന് അന്വേഷിച്ചപ്പോള്‍ നിരസിക്കപ്പെടുകയായിരുന്നു. അതോടെ ഉടൻ തിരികെയെത്താമെന്ന കണക്കുകൂട്ടലിൽ ദുബൈയിലേക്ക് തിരിച്ചു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരമറിയുന്നത്. 2023 ഒക്ടോബര്‍…