
മടക്കം അനിശ്ചിതത്വത്തിൽ; റഷ്യയിൽ കുടുങ്ങിയ മലയാളികൾക്ക് ഉടൻ തിരിച്ചെത്താനാവില്ല
വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ. യാത്രാ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാർത്തയായിരുന്നു ആദ്യം കേട്ടത്. യാത്രാ രേഖകളില്ലാത്തതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിനേന എംബസിയിൽ കയറി ഇറങ്ങിയിട്ടും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നു മാത്രമാണ് മറുപടി….