‘മിൽട്ടൺ’ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു ; ഫ്ലോറിഡയിൽ നിന്ന് 60 ലക്ഷം പേരെ ഒഴിപ്പിക്കും

ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട ‘മിൽട്ടണെ’ന്ന കൊടുങ്കാറ്റ് കാറ്റഗറി മൂന്നിൽ എത്തിയതോടെ അതീവ ജാഗ്രതയിലാണ് അമേരിക്കയിലെ ഫ്ലോറിഡ. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടാന്പയിലേക്ക് നീങ്ങുന്നെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് നാഷണൽ ഹരിക്കെയ്ൻ സെന്റർ നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 500 ഡ്യൂട്ടി ട്രൂപ്പുകളെ മേഖലയിൽ വിന്യസിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയിട്ടുണ്ട്. 137 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായവും ബൈഡൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ 2017ന് ശേഷമുള്ള…

Read More

നികുതി വർധനയ്ക്കെതിരെ പ്രക്ഷോഭം; കെനിയയിൽ പാർലമെന്‍റിന് ജനക്കൂട്ടം തീയിട്ടു

കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടു. കൂറ്റൻ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു. സംഘർഷം…

Read More

കേരളത്തിൽ മഴയ്ക്ക് സാധ്യത ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് കടലാക്രമണത്തിനും തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ…

Read More

മഴ തുടരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേരളാതീരത്ത് കടലാക്രമണം രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ചു മാറി താമസിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കനുസരിച്ച് 49 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെയായി 8,898.95 ഹെക്ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടം പ്രത്യേക ജാഗ്രതാനിർദേശം…

Read More

മഹാരാഷ്ട്രയിൽ മരം കടപുഴകി വീണു: 7 മരണം, നിരവധിപ്പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിലെ മരം വീണ് ഏഴുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. കനത്ത മഴയിലും കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി ക്ഷേത്രത്തിന്റെ തകര ഷീറ്റിനുമുകളിൽ വീഴുകയായിരുന്നു.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ ചടങ്ങുനടക്കുന്നതിനാൽ സംഭവസമയം 40 ഓളം പേർ ഷെഡിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മരം വീണതോടെ എല്ലാവരും ഷെഡിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ജെസിബി ഉപയോഗിച്ച് ഷെഡിനു മുകളിലെ മരം നീക്കിയതിനാൽ മരണനിരക്ക് കുറയ്ക്കാനായെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർ അകോല…

Read More