
വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്: പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ
ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം…