
ഗാസയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേൽ അവസാനിപ്പിക്കണം: ഇമ്മാനുവല്‍ മാക്രോൺ
ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇപ്പോള്‍ നടത്തുന്ന ബോംബാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിര്‍ത്തല്‍ ഇസ്രയേലിന് തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. ‘സ്വയം സംരക്ഷണത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുന്നു’ – ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. താങ്കളെ പോലെ യുഎസ്,യുകെ നേതാക്കള്‍ വെടിനിര്‍ത്തല്‍ ആഹ്വാനം നടത്തുമോ എന്ന ചോദ്യത്തിന് ‘അവര്‍ അത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു…