
ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്റ്റോപ് ക്ലോക്ക് സ്ഥാപിക്കുമെന്ന് ഐസിസി; പരീക്ഷണം വിജയിച്ചു
സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാനൊരുങ്ങി ഐസിസി. ഓവറുകൾക്കിടയിൽ സമയനിഷ്ഠ പാലിക്കാൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാനാണ് ഐസിസി തീരുമാനിച്ചത്. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുതൽ സ്റ്റോപ് ക്ലോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലെ നിത്യ സാനിധ്യമാകും. രാജ്യാന്തര മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മുതൽ ഐസിസി സ്റ്റോപ് ക്ലോക്ക് ഉപയോഗിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 20 മിനിറ്റോളം സമയം ലാഭിക്കാൻ ഇതിലൂടെ കഴിഞ്ഞെന്നാണ് വിവരം. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഫീൽഡിങ് ടീം ഒരു ഓവർ ബോളിങ് പൂർത്തിയാക്കി കഴിഞ്ഞാൽ…