വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ; ട്രെയിനിൻ്റെ ചില്ല് തകർന്നു

കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. 

Read More

ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെ കല്ലേറ്; ഗുജറാത്തിൽ സംഘർഷം, പ്രദേശത്ത് പൊലീസ് സന്നാഹം

ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ ഗുജറാത്തിൽ സംഘർഷം. കഴിഞ്ഞ ദിവസം സൂറത്തിലെ സയേദ്പുരയിലാണ് ഗണേശ മണ്ഡപത്തിനുനേരെ ചിലർ കല്ലെറിഞ്ഞത്. സംഭവത്തെത്തുടർന്ന് കല്ലെറിഞ്ഞ ആറുപേരെയും ഇതിന് പ്രേരിപ്പിച്ച 27 പേരെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി പറഞ്ഞു. ഗണേശ വിഗ്രഹത്തിന് നേരെ ചില കുട്ടികൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി. പൊലീസ് ഉടൻതന്നെ കുട്ടികളെ അവിടെനിന്ന് നീക്കി. പിന്നാലെ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുകയും…

Read More

സംസ്ഥാനത്ത് ട്രെയിനിന് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്നു; നേത്രാവതി എക്സ്പ്രസിന് നേരെയും ഇന്നലെ കല്ലേറ്

തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് പോയ 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കസർഗോഡ് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന്…

Read More