ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ്ട് യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. അനന്തുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികൾ ഉപരോധിച്ചു. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടാണ് ഉപരോധം.

Read More

തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നു; 18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം: പൊലീസ്

പതിനെട്ടാം പടിക്ക് മേല്‍കൂര നിര്‍മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതില്‍ പൊലീസിന് വേഗത പോരെന്ന് ദേവസ്വം ബോര്‍ഡ് വിമര്‍ശിക്കുമ്ബോഴാണ് പൊലീസിന്റെ വിശദീകരണം. കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഫോള്‍ഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാര്‍പാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വര്‍ണ്ണം…

Read More

വിശ്വഭാരതിസർവകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാ​ഗോറിനെ ഒഴിവാക്കി

വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാ​ഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാ​ഗോറിനെയും താരതമ്യം ചെയ്യുന്നത് ടാ​ഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു. വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്.  സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും…

Read More

ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ

ഞായറാഴ്ച രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞതെന്നു സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. മദ്യപിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കാസർകോട് നിന്നും…

Read More