ഡോക്ടർമാർ ഞെട്ടി: 60കാരന്റെ വയറ്റിൽ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടർമാർ അമ്പരന്നുപോയി! വയറ്റിൽ പൂർണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. ഇതെങ്ങനെ സംഭവിച്ചതെന്നു മനസിലാകാതെ സ്പഷലിസ്റ്റ് ഡോക്ടർമാരെ വരെ ഞെട്ടിപ്പോയി. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. കർഷകനായ വയോധികന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വിഴുങ്ങിയതിനെക്കുറിച്ച് ഇയാൾ ഡോക്ടർമാരോട് പറഞ്ഞതിൽ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം…

Read More

പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറി; സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 46 വയസുകാരനായ പന്നാലാൽ എന്നയാളെയാണ് അ‍ഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി സൗരഭ് സക്സേന ശിക്ഷിച്ചത്.  2020 സെപ്റ്റംബറിലായിരുന്നു സംഭവം. എട്ട് മാസം പ്രായമുള്ള അനിത ദേവി എന്ന സ്ത്രീയുടെ വയറാണ് ഭ‍ർത്താവ് കത്തികൊണ്ട് കീറിയത്. ഭാര്യ വീണ്ടും ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ പോകുന്നുവെന്ന് ഒരു ജ്യോത്സ്യൻ പറ‌ഞ്ഞതനുസരിച്ച് അത് പരിശോധിക്കാനായിരുന്നത്രെ വയറു…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്‌സുമാരും പ്രതികൾ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് പ്രതിചേർത്തത്. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകി പോലീസ്

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ മെഡിക്കൽബോർഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നൽകിയിരുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകൾവെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകൾക്കിടെ എപ്പോഴാണ് കത്രിക വയറ്റിൽ…

Read More

യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള ഭീമൻ മുഴ; സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരം വരുന്ന ഭീമൻ മുഴ. മധ്യപ്രദേശിലെ ഇൻഡോറിൽ സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്. ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും…

Read More

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: യുവതിക്ക് 2 ലക്ഷം സഹായം

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ്തീരുമാനം. ആരോഗ്യവകുപ്പിൻറെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെ എന്ന് കണ്ടെത്താനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ളതീരുമാനം. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ദുരിതാശ്വസന നിധിയിൽ നിന്നും സഹായം നൽകാനും തീരുമാനിച്ചു. ഹർഷീനയുടെ അപേക്ഷയിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.

Read More