വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് ഫോൺ കവർന്നു ; രണ്ട് പേർ പിടിയിൽ

കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ആം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു….

Read More