
ലോകരാജ്യങ്ങൾ ആണവായുധ ശേഖരം വർധിപ്പിച്ചു എന്നു റിപ്പോർട്ട്; പാകിസ്താനെ നേരിയ വർധനവിൽ മറികടന്ന് ഇന്ത്യ
ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ 2023 ൽ തങ്ങളുടെ ആണവശേഖരം വർധിപ്പിച്ചതായി റിപ്പോർട്ട്. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുകയാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. നേരിയ വര്‍ധനവ് മാത്രമാണ് ഇന്ത്യയുടെ ആണവായുധശേഖരത്തില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം പ്രധാനമായി പാകിസ്താനെ…