
ആരാണ് ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം; യശസ്വി ജയ്സ്വാളിന്ന് ഓസ്ട്രേലിയന്‍ താരങ്ങൾ
ആരാണ് ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന ചോദ്യം ഓസ്ട്രേലിയന്‍ താരങ്ങളോടായിരുന്നു. ചോദ്യത്തിനുത്തരമായി നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍ വുഡ്, അലക്സ് കാരി എന്നിവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞത് യശസ്വി ജയ്സ്വാളെന്നാണ്. എന്നാൽ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി കാണുന്നത്. മര്‍നസ് ലെബുഷെയ്നാകട്ടെ ജയസ്വാളും ഗില്ലും സൂപ്പര്‍ താരങ്ങളാണെന്ന് പറയുന്നു. വരും തലമുറയുടെ സൂപ്പര്‍ സ്റ്റാര്‍…