സ്റ്റീവ് ജോബ്സിൻ്റെ ഭാര്യ മഹാകുംഭമേളയ്ക്കിടെ കുഴഞ്ഞ് വീണു ; ജനത്തിരക്കിനെ തുടർന്നുണ്ടായ അസ്വസ്ഥതയെന്ന് റിപ്പോർട്ട്

അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ​ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീൻ ഇപ്പോഴുള്ളത്. ഇതിനുമുൻപൊരിക്കലും അനുഭവിക്കാത്ത തിരക്ക് അനുഭവിച്ചതുകൊണ്ടുള്ള അസ്വസ്ഥതകളാണ് ലോറീൻ പവൽ കുഴഞ്ഞുവീഴാനിടയാക്കിയതെന്ന് കൈലാഷാനന്ദ് ​ഗിരി പറഞ്ഞു. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവർ. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവർ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴവർ തന്റെ ക്യാമ്പിൽ വിശ്രമിക്കുകയാണ്. ആരോ​ഗ്യവതിയാവുമ്പോൾ ത്രിവേണി സം​ഗമത്തിൽ മുങ്ങിനിവരുന്ന…

Read More