
7 വയസുകാരനെ രണ്ടാനച്ഛൻ മർദിച്ചു; കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ
തിരുവനന്തപുരത്ത് ഏഴുവയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ വേണമെന്ന് ആവശ്യപ്പട്ട് കുഞ്ഞിന്റെ പിതാവ്. ആവശ്യവുമായി പൊലീസിനെ സമീപിച്ച അച്ഛൻ കുടുംബ കോടതിയിൽ ഹർജിയും സമർപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് ഹാജരാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ഏഴുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെയും അമ്മ അഞ്ജനെയെ ഇന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് മർദനമേറ്റ കാര്യം കുട്ടി…