
ആളില്ലാത്ത സ്ഥാപനങ്ങൾ നോക്കി മോഷണം ; പ്രതി പിടിയിൽ
ആളില്ലാത്ത സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതിയെ മാറനല്ലൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സിഎസ്ഐ പള്ളിക്ക് സമീപം കുഞ്ചു വീട്ടിൽ ഷറഫുദ്ദീൻ(42) ആണ് പിടിയിലായത്. പട്ടാപ്പകൽ ആളില്ലാത്ത സ്ഥാപനങ്ങൾ മനസ്സിലാക്കി ഇവിടെ കയറി പണം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 29ന് ആണ് പ്രതി രാവിലെ പത്തരയോടെ ഊരൂട്ടമ്പലം ആശാ ഫർണിച്ചർ കടയിയിൽ മുറിക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…