
ഇനി മോഷ്ടിച്ചാൽ കാലില്ല നെഞ്ചിൽ വെടി വെക്കും ; പ്രതിയുമായുള്ള എസ് പിയുടെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ , സംഭവം ഉത്തർപ്രദേശിൽ
മോഷണ കേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പൊലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ കാഴ്ച. പൊലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്. ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പൊലീസിന്റെ…