
മഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകർന്ന സംഭവം; ശിൽപി അറസ്റ്റിൽ
മഹാരാഷ്ട്ര രാജ്‌കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണ സംഭവത്തിൽ ശിൽപിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശിൽപിയും കരാറുകാരനുമായ ജയദീപ് ആപ്തെയെയാണ് താനെ ജില്ലയിലെ കല്യാണിൽ നിന്ന് മഹാരാഷ്ട്ര ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആപ്തെ ഇപ്പോൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലാണ്. ഒൻപത് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ ഓഗസ്റ്റ് 26 ന് തകർന്നുവീണിരുന്നു. സംഭവത്തിൽ മോദി ക്ഷമ ചോദിച്ചിരുന്നു….