മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ
സെപ്റ്റംബർ 10, ലോക ആത്മഹത്യാ പ്രതിരോധദിനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കളുടെ ആത്മഹത്യാനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിൽ (15-19 വയസ്) മരണത്തിന്റെ നാലാമത്തെ പ്രധാന കാരണം ആത്മഹത്യയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസിനു താഴെയുള്ള യുവാക്കളാണ്. ഇന്ത്യയിൽ, ആത്മഹത്യയിലൂടെ മരിക്കുന്ന യുവാക്കളുടെ എണ്ണം നിർഭാഗ്യവശാൽ വളരെ കൂടുതലാണ്. ആഗോള ശരാശരിയെ…