രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം; മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.  കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്….

Read More

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എഎപി;

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു. അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ഡൽഹിയിൽ വാര്‍ത്താസമ്മേളനം വിളിച്ച…

സുരക്ഷിതഭക്ഷണത്തിന് 114 റെയില്‍വേ സ്റ്റേഷനുകൾക്ക് അംഗീകാരം

രാജ്യത്ത് 114 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷിതഭക്ഷണത്തിന് ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ്. അതില്‍ കൂടുതല്‍ കേരളത്തില്‍-21. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) ആണ് റേറ്റിങ് നല്‍കുന്നത്. ആകെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നരശതമാനത്തിനാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 7349 റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ 199. ഉയര്‍ന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നല്‍കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം തയ്യാറാക്കുമ്ബോഴും വിളമ്ബുമ്ബോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സ്റ്റേഷനുകളിലെ…

Read More

എട്ട് പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യത; ഇന്റലിജൻസ് റിപ്പോർട്ട്‌

കോഴിക്കോട് എട്ടു പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി, കൂരാചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വയനാട്ടിലെ മാവോവാദി സാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ട്. കോഴിക്കോട്ടെ ഈ സ്റ്റേഷനുകളിലേക്ക് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ജില്ലകളിൽ നിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണസാധ്യത മുൻനിർത്തി…

Read More