‘എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാൻ വരേണ്ട; ആണുങ്ങളും വേദന അനുഭവിക്കുന്നുണ്ട്’: അലൻസിയര്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലൻസിയർ മുന്നറിയിപ്പു നൽകി. വേദിയിൽനിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലൻസിയർ മറുപടി നൽകി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും…

Read More

എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ലൈംഗിക അതിക്രമ പരാതി; ഇന്ന് ഡോക്ടറുടെ മൊഴി എടുക്കുമെന്ന് പൊലീസ്

എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ സീനയർ ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഇന്ന് ഇരായയ ഡോക്ടറിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും.വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടായിരിക്കും മൊഴിയെടുക്കുക. മൊഴി പ്രകാരം ഇന്ന് തന്നെ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ്. എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ആരോപിച്ച് വനിതാ ഡോക്ടറുടെ പരാതി. സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍…

Read More

താനൂർ ബോട്ട് അപകടം; മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി , മാരിടൈം സിഇഒയുടെ കസേര തെറിച്ചു

താനൂരിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയെ തൽസ്ഥാനത്ത് നിന്ന് നീക്കി.തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ കേരള മാരിടൈം ബോർഡ് സി ഇ ഒ ടി.പി സലീം കുമാറിനെയാണ്  തൽസ്ഥാനത്ത് നിന്ന് നീക്കിയത്.അപകടമുണ്ടാക്കിയ ബോട്ടിന് ലൈസൻസ് കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിളിച്ചെന്ന് ക്രൈംബ്രാഞ്ചിന് ടി പി സലീം കുമാർ നൽകിയ മൊഴിയും പുറത്തുവന്നു….

Read More

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം: വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ; പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്തേക്കും. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ…

Read More

പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നു; മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ എംവി ഗോവിന്ദൻ

സർക്കാർ വിരുദ്ധ എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.  അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു. 

Read More

കാട്ടുപോത്ത് ആക്രമണം: മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല; ചെന്നിത്തല

കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. നിയമത്തിൽ ഭേദഗതി അവശ്യമെങ്കിൽ വരുത്തണം. നിയമം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല. കാട്ടുപോത്ത് ആക്രമണം വിവാദമാക്കിയതിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണെന്നാണ് മന്ത്രിയുടെ ആരോപണം….

Read More

‘അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ’; കെ സുധാകരൻ

എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇതൊരു വൻകൊള്ളയാണെന്നും ഇതിന് പരിഹാരം സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ വെക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ‘എല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കൊണ്ടുവരികയാണ്. മകന്റേയും മകളുടേയും കുടുംബത്തിൽ കൂടി പടർന്നു പന്തലിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ…

Read More

മോദിക്കും ആർഎസ്എസിനുമെതിരെ പരാമർശം: എം എം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി

മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ മണി ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. ഇടുക്കി പൂപ്പാറയിൽ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗാന്ധിവധം…

Read More

മെഡിക്കൽ കോളേജിലെ പീഡനം; മൊഴി മാറ്റാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻറെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദ്ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച്  സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. ഭർത്താവിന്റെ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും.  ഇരയോട് ജീവനക്കാർ…

Read More

സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്‌തെന്ന പരാതി; ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു

സ്വപ്നയ്‌ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രാഥമിക പരിശോധന ആണ് ഇപ്പോൾ നടക്കുന്നത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിജേഷ് പരാതി നൽകിയത്.  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണം…

Read More