‘എംടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായം’; കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കെ.സച്ചിദാനന്ദൻ

എംടി വാസുദേവൻ നായർ പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കവി കെ.സച്ചിദാനന്ദൻ പറഞ്ഞു. ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റാൻ കഴിയണം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ അത് പാടില്ലെന്ന് പറയണം. എം ടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായമാണ്. ബാക്കിയെല്ലാം വിവക്ഷകളാണ്. വ്യാഖ്യാനം പലതുണ്ട്. ഒരാളെയോ സന്ദർഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എംടി പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. മുഖസ്തുതി കമ്മ്യൂണിസത്തിൻറെ…

Read More

‘എം ടി വിമർശിച്ചത് പിണറായിയെ’; വായിക്കുന്നവർക്ക് കാര്യം മനസ്സിലാകുമെന്ന് കെ.മുരളീധരൻ

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും. പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ കോൺഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം. വി. ഗോവിന്ദൻറെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും…

Read More

‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍. വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ വര്‍ശം 700 ഓളം ആക്രമണങ്ങള്‍ നടന്നു. മണിപ്പൂരിന്‍റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ വന്‍ പരാജനയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ല….

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വീണ്ടും കുട്ടിയുടെ അച്ഛന്‍റ മൊഴിയെടുക്കും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.  കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പൊലീസ് സംഘം ഇന്നലെ…

Read More

നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ചു; ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്

നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ച സി.പി.എം. നേതാവ് ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്. വിവാദപരാമർശം ഒരാഴ്ചയ്ക്കകം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി.യുടെ മുൻ ദേശീയ ബൗദ്ധികവിഭാഗം കൺവീനറും പാർട്ടിയുടെ ദേശീയ പ്രചാരണ പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ.ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ 19-ന് ഒരു ചാനലിലെ ചർച്ചയ്ക്കിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്. നാക്കുപിഴയല്ലെന്നു പറഞ്ഞ ജെയ്ക് ചർച്ചയിൽ പദപ്രയോഗം ആവർത്തിച്ചതായും, വിവാദപരാമർശം പിൻവലിക്കാൻ തയ്യാറായില്ലെന്നും ബാലശങ്കർ…

Read More

തരൂരിന്റെ ആ വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല, ഹമാസ് ആക്രമണം പീഡിതരുടെ വികാരപ്രകടനം: കെ.മുരളീധരൻ

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്നും തരൂരിന്റെ ആ വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും കെ.മുരളീധരൻ എംപി. കോൺഗ്രസ് പ്രവർത്തക സമിതി അത്തരം നിലപാടുകൾ തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി നിലപാട് രമേശ് ചെന്നിത്തല കോഴിക്കോടു വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങൾ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാര പ്രകടനമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.  അഖിലേന്ത്യാ തലത്തിൽ സിപിഎമ്മിനു മുൻപേ പലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാടെടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പച്ചക്കള്ളം…

Read More

വിവാഹ വാഗ്ദാനം നൽകിയിരുന്നു, ലൈംഗികബന്ധം ഉഭയസമ്മതത്തോടെ; പീഡനക്കേസിൽ അറസ്റ്റിലായ ഷിയാസ് കരീമിന്റെ മൊഴി

യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി പീഡനക്കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു.ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഷിയാസിനെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്….

Read More

‘വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല’; കെ. അനിൽകുമാറിനെ തള്ളി എം.വി. ഗോവിന്ദൻ

സിപിഎം സംസ്ഥാന സമിതി അംഗം.കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിനിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന കാര്യംകൂടിയാണത്. അതിനാൽത്തന്നെ അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ…

Read More

സിനിമാക്കാര്‍ക്ക് ഇ.ഡിയെ ഭയമാണെന്ന്’ അടൂര്‍ ഗോപാലകൃഷ്ണന്‍

ഇ.ഡിയെ സിനിമാക്കാര്‍ക്കും ഭയമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവർ മടിക്കുന്നത് ഇ.ഡിയെ ഭയന്നിട്ടാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. എന്തെങ്കിലും പറഞ്ഞാല്‍ ഇ.ഡി വരുമോയെന്നാണ് അവരുടെയൊക്കെ ഭയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്ത് ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങള്‍ കണ്ടാല്‍…

Read More

നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയം: അഡ്വ. പി. സതീദേവി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്‍റെ  ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം…

Read More