‘പാകിസ്ഥാനെ ബഹുമാനിക്കണം, ഇല്ലെങ്കിൽ അവര്‍ ആണവായുധം പ്രയോഗിക്കും’; വിവാദ പ്രസ്താവനയുമായി മണിശങ്കർ

പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ  പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. പരാമർശത്തിനെതിരെ…

Read More

ലൈംഗികാധിഷേപം നടത്തിയെന്ന മേയറുടെ പരാതി; പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടർ, മൊഴി നൽകി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബി മൊഴി നൽകി. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നതിലും തനിക്ക് വ്യക്തതയില്ലെന്നാണ് മൊഴി. കൺന്റോൺമെന്റ് പൊലീസിനാണ് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാറിന്റെ മൊഴിയിൽ ആശയക്കുഴപ്പം

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം. വിവോ ഫോൺ 2022 ഫെബ്രവരിയിൽ യാത്രക്കിടെ നഷ്ടമായെന്നാണ് ശിരസ്തദാർ ജഡ്ജിക്ക് നൽകിയ മൊഴി. എന്നാൽ മെമ്മറി കാർഡ് ചോർന്നെന്ന മാധ്യമ വാർത്തകൾ കണ്ടതോടെ ഇതേ വർഷം ജൂലൈയിൽ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. അഞ്ച് മാസം മുൻപ് കാണാതായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ…

Read More

ഇ.പി ജയരാജന്‍ തന്നെ ബിജെപിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്; കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാന്‍: രമേശ് ചെന്നിത്തല

കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട്  തുറപ്പിക്കാനെന്ന്  രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുരാഗ്രഹത്തിന് വളം വെച്ചുകൊടുക്കുന്ന പ്രസ്താവനയാണ് ഇ.പി ജയരാജന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുളള തെരച്ചിൽ ഇന്നും തുടരും

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി…

Read More

എസ്‌എഫ്‌ഐഒ ഉടൻ വീണാ വിജയന്റെ മൊഴിയെടുക്കും; നോട്ടീസ് ഈ ആഴ്ച നൽകിയേക്കും

മാസപ്പടി വിവാദത്തിൽ അന്വേഷണ സംഘം ഉടൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) വീണയ്ക്ക് നോട്ടീസ് നൽകും. ബംഗളൂരുവിലെയോ കൊച്ചിയിലെയോ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് വിവരം. അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുടെ ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.  കരിമണൽ കമ്പനിയായ സി എം ആ‍ർ എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു. എക്‌സാലോജിക്…

Read More

ഗോഡ്‌സെയെ പ്രകീർത്തിച്ച് എൻഐടി അധ്യാപികയുടെ പ്രസ്താവന; അപമാനകരമെന്ന് മന്ത്രി

നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി പ്രഫസർക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻറെ ഫേസ്ബുക്ക് കമൻറ് അപമാനകരമാണെന്നും ഗോഡ്‌സെയെ മഹത്വവത്കരിച്ച അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു. അതേസമയം ഗോഡ്‌സയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻറിട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിലെ അധ്യാപിക…

Read More

യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, തേങ്ങയുടച്ചോ പോയിട്ടില്ല; മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. എം.വിന്‍സന്റ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു. ഭക്തര്‍ക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, തേങ്ങയുടച്ചോ…

Read More

വരവ് 6,026 രൂപ, ചെലവ് 4,753 രൂപ; ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റ്: മന്ത്രിയുടെ വാദത്തെ പിന്തുണച്ച് കോൺഗ്രസ് തൊഴിലാളി സംഘടന

ഇലക്ട്രിക് ബസ്  നഷ്ടമെന്ന മന്ത്രി ഗണേഷ്‌കുമാറിന്‍റെ  വാദത്തെ പിന്തുണച്ച് കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന  ടിഡിഎഫ് രംഗത്ത്.ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് .ഒരു ഇലക്ട്രിക് ബസിന്‍റെ  വില 94ലക്ഷം വരും .15വർഷം കൊണ്ട് പണം തിരിച്ച് അടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപ ആകും . ബാറ്ററി മാറാൻ മാത്രം 15 വർഷത്തിനിടെ 95ലക്ഷം രൂപ ചെലവ് ഉണ്ട്. മാനേജ്‌മെന്‍റ്  കണക്ക് അനുസരിച്ച് ഒരു ബസിന്‍റെ  ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്,ചെലവ് 4,753…

Read More

ചിന്നക്കനാലിലെ ഭൂമിയിടപാടു കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യും,

ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. ശനിയാഴ്ച മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽനാടന് വിജിലൻസ് ഡിവൈഎസ്പി നോട്ടിസ് നൽകി. നോട്ടിസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു. സിപിഎം  എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി…

Read More