
2026ല്‍ കളിക്കളത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ലയണല്‍ മെസി
കഴിഞ്ഞ ലോകകപ്പിന് മുൻപായി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അര്‍ജന്റീന നായകനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് മെസി . അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലെത്തിയതിന് പിന്നാലെയാണ് പഴയ തീരുമാനം മെസി ഒന്നുകൂടി വ്യക്തമാക്കിയത്. 2026 ലോകകപ്പില്‍ താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. ‘കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം. എന്നാലും അടുത്ത ലോകകപ്പിനുണ്ടാകില്ലെന്ന് ഉറപ്പാണ്.’ മെസി അറിയിച്ചു. ഖത്തറിലെ ലോകകപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞ…