സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്ന് ആർദ്ധരാത്രി മുതൽ ആരംഭിക്കും. ജൂലായ് 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ നടത്തുന്ന ആഴക്കടൽ മത്സ്യബന്ധനത്തിനാണ് നിയന്ത്രണം. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ട്രോളിംഗ് നരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഇന്ന് അർദ്ധരാത്രി ചങ്ങല കെട്ടി ബന്ധിക്കും. തങ്കശേരി, അഴീക്കൽ തുറമുഖങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക്…

Read More

റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്. എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച്…

Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു. ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിംഗ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഇന്‍സ്ട്രക്ടര്‍ മാരുള്ളവര്‍ മാത്രം ടെസ്റ്റില്‍ പങ്കെടുത്താന്‍ മതിയെന്ന് മോട്ടോര്‍…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കണ്ണൂരിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Read More

മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ പത്നി  ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകളാണ്. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ, നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മയിൽ (ഗവൺമെന്റ്…

Read More

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പരീക്ഷ എഴുതിയത് 4,14,159 വിദ്യാർത്ഥികൾ

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം…

Read More

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ രാത്രി മുതൽ മഴ തോരാതെ പെയ്യുകയാണ്. കനത്ത മഴയിൽ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്കു വീണ മരങ്ങൾ അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക്…

Read More

സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ

സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്.

Read More

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യത

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ ലഭിച്ചതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണം ഇനി വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ പീക് ആവശ്യകത…

Read More

വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റി; ഒരു മുൻസിപ്പാലിറ്റി അംഗത്തെയും 2 പഞ്ചായത്ത് അംഗങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

ഒരു മുൻസിപ്പാലിറ്റി അംഗത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കൊല്ലം പരവൂർ മുൻസിപ്പാലിറ്റി 10-ാം വാർഡ് കൗൺസിലർ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുൽഫിക്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്.  ഇല്ലാത്ത പ്രിൻ്റിംഗ് പ്രസ്സിൻ്റെ പേരിൽ ചെയർപേഴ്സൻ്റെയും അംഗങ്ങളുടേയും ലെറ്റർ പാഡ് അച്ചടി കരാർ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.  കൊല്ലം പരവൂർ നഗരസഭയിലെ കൃഷിഭവൻ…

Read More