
സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമെന്ന് മന്ത്രി; ജനിക്കാതെ പോയ കുഞ്ഞിന്റെ കാലനാണ് പിഡബ്ല്യുഡിയെന്ന് എംഎൽഎ
സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കർ തള്ളി. റോഡുകളുടെ അറ്റകുറ്റപ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതും കാരണം റോഡുകൾ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടത്. അതേസമയം, വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ…