സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും; സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര്  പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ….

Read More

സ്കൂൾ കലോത്സവം; സ്വാഗത ഗാനത്തിന് സൗജന്യമായി നൃത്താവിഷ്കാരം ഒരുക്കി കേരള കലാമണ്ഡലം

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരത്തിന് കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നൃത്തച്ചുവടുകൾ ഒരുങ്ങുന്നു. ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പതിനാറായിരം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്വാഗത ഗാനം നിർത്താവിഷ്കാരത്തിൽ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കേരളകലാമണ്ഡലം വിദ്യാർത്ഥികൾ സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കേരളകലാമണ്ഡലം രജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ മന്ത്രിയെ അറിയിക്കുകയും തുടർന്ന് നൃത്താവിഷ്കാരം…

Read More

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

Read More

ആരെയാണ് വിഡ്ഢികളാക്കുന്നത്? ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കൂ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി.  വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു….

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും പരിഗണനയിൽ ഉണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.

Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം നൽകാത്തത് ചർച്ച ചെയ്യും

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാതെ അവഗണിക്കുന്നത് ചർച്ച ചെയ്തേക്കും. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിൻറെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത.  അതേസമയം, മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം….

Read More

തീവ്ര ന്യൂന മർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് ഇടിയോട് കൂടി മഴയുണ്ടാവും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം. കേരളത്തിൽ നിലവിൽ ദുർബലമായിരിക്കുന്ന മഴ നവംബർ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാൻ സാധ്യതയുണ്ടെന്നും…

Read More

‘സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാം’: സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം

ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യരെ സ്വാ​ഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ട്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും എം.വി​ ​ഗോവിന്ദൻ വ്യക്തമാക്കി. 

Read More

പ്രണബ് ജ്യോതിനാഥ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ  തെരെഞ്ഞെടുത്തത്. അതേ സമയം പ്രണബ് ജ്യോതി നാഥ് നൽകിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണൽ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം…

Read More

കോൺഗ്രസിന് വീണ്ടും തിരിച്ചടി: പാലക്കാട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു….

Read More