
വേനൽമഴയും കാറ്റും: ജാഗ്രതാനിർദേശം
സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം കാറ്റും ശക്തമാകുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നതിനു കാലാവസ്ഥ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതിൽ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ…