കേരളത്തിൽ പരക്കെ മഴ സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു.  

Read More

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം…

Read More

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന. ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഏത് ഘട്ടത്തിൽ…

Read More

കേരളത്തിൽ ചൂട് തുടരുന്നു, സാധാരണയെക്കാൾ താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും

സംസ്ഥാനത്ത് ചൂട് തുടരുന്നു. ഈ ദിവസങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരും. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം.  അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും കൂടും. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു.

Read More

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി മുതൽ കെ–സ്റ്റോറുകൾ

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ-സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവൽകരിച്ച് കെ–സ്റ്റോറുകളാക്കുകയാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.   സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉൽപന്നങ്ങൾ, മിനി എൽപിജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജിപിഎസ് ട്രാക്കിങ്…

Read More

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി മുതൽ കെ–സ്റ്റോറുകൾ

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ-സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവൽകരിച്ച് കെ–സ്റ്റോറുകളാക്കുകയാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.   സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉൽപന്നങ്ങൾ, മിനി എൽപിജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജിപിഎസ് ട്രാക്കിങ്…

Read More

വേനൽമഴയും കാറ്റും: ജാഗ്രതാനിർദേശം

സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം കാറ്റും ശക്തമാകുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നതിനു കാലാവസ്ഥ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതിൽ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ…

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് നിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപയാണ്. ഒരു ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. നിലവിൽ ഒരു ​ഗ്രാം സ്വർണത്തിന് 5585 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏപ്രിൽ 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയാണ് ഉണ്ടായത്….

Read More

കുഞ്ഞിനെ കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ച സംശയത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തലയാഴം ആലത്തൂര്‍പടിയില്‍ സുരേഷ് ബാബു എന്നയാളുടെ വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് നജിമുള്‍ ഷേക്ക് തന്നെ കുഞ്ഞിന്‍റെ മൃതദേഹം…

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; സുപ്രീംകോടതി നോട്ടീസയച്ചു

ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിൽ പ്രതികളായവർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാനത്തിനും കേസിൽ കക്ഷിയായ രഞ്ജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിനുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ പതിനാറ് മുതൽ മുപ്പത്തിരണ്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്. കേസിലെ ആദ്യ പതിനഞ്ച് പ്രതികൾക്കെതിരെ കുറ്റപ്പത്രം നൽകി വിചാരണ തുടങ്ങിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലെന്നാണ് ഹർജിക്കാരുടെ ഭാ​ഗത്തു നിന്നുള്ള പരാതി. അതുകൊണ്ട് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം….

Read More