
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള ആവശ്യം. സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനുവേണ്ടി ഹർജി സമർപ്പിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്…