ചുട്ടു പൊള്ളും; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മൂന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39° സെൽഷ്യൽസ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37° സെൽഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെൽഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍…

Read More

വന്‍ബാധ്യത; സാമ്പത്തിക വര്‍ഷ അവസാനത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Read More

പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി അറിയാം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. 

Read More

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയിൽ ആയിരുന്നു. വൈക്കോയുടെ മകൻ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യതിന്റെ സ്ഥാനാർഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിൻ പ്രചാരണം നടത്തുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ പ്രചരണത്തിനും മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ ആണ് തുടക്കമാകുന്നത്.

Read More

കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരള സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള സര്‍ക്കാരിന്‍റെ ആവശ്യം. കേരളത്തിൽ നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.  ഇതിനുള്ള മറുപടി ഇന്ന് കേരളത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ നൽകും. അടുത്ത സാമ്പത്തിക വർഷത്തെ 5000 കോടി ഈ വർഷം നൽകാമെന്ന് നിർദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചാൽ സ്വീകരിക്കാനിടയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി…

Read More

സംസ്ഥാനത്ത് ഉയർന്ന താപനില; ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ താപനില രേഖപെടുത്താനാണ് സാധ്യത. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതിലുള്ള വേനൽ മഴ ലഭിച്ചു.

Read More

സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തത്തിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി. സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ…

Read More

സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ഇതിനോടകം തന്നെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

ചൂട് കുടുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ ആറു ജില്ലകളിൽ ജാഗ്രത

കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.  ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിയായ ഇന്നു വരെ…

Read More

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുമെന്ന് റിപ്പോർട്ട്. ജീവനക്കാർക്ക് വരുന്ന തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ട്രഷറിയിലേക്ക് പണമെത്തിക്കാനും നീക്കം നടത്തുന്നുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. മുഖ്യമന്ത്രിക്കും…

Read More