സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലെ മർദനത്തിൽ കന്‍റോൺമെന്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രം​ഗത്ത്. എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. യാതൊരു വിധ പ്രകോപനവും കൂടാതെ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാന…

Read More

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവൻ

സിനിമാ സീരിയൻ നടൻ ദേവനെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന…

Read More