
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്: യു.എ.ഇ 15ാമത്തെ ‘ജില്ലാ ടീം’
സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സിൽ ഗൾഫിലെ വിദ്യാർഥികൾക്കും മാറ്റുരക്കാൻ അവസരം. മേളയിലേക്ക് പ്രവാസി താരങ്ങളെ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആദ്യമായാണ് സംസ്ഥാന സർക്കാറിന്റെ ഒരു കായിക മേളയിലേക്ക് ഗൾഫിലെ വിദ്യാർഥികൾക്ക് ക്ഷണം ലഭിക്കുന്നത്. മേളയിൽ 15ാമത്തെ ജില്ലാ ടീമായിരിക്കും യു.എ.ഇ. യു.എ.ഇയിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന കേരളാ സ്‌കൂൾ സ്‌പോർട്‌സിൽ മാറ്റുരക്കാൻ അവസരം ലഭിക്കുക. ഗൾഫിൽ യു.എ.ഇയിലെ എട്ട് സ്‌കൂളിലാണ് നിലവിൽ കേരള സിലബസുള്ളത്….