സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പ് നേടിയ ടീമിന് വിവിധ ഇടങ്ങളിൽ തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്വീകരണം. രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിലാണ് ആദ്യ സ്വീകരണം നൽകയിത്. തുടർന്ന് ചാലക്കുടിയിലും പുതുക്കാടും, ഒല്ലൂർ എന്നിവിടങ്ങളിലും സ്വീകരണം നൽകി. രാവിലെ മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായിട്ടാണ് തൃശൂർ ടൗൺ ഹാളിലേക്ക് ജില്ലാ ടീമിനെ ആനയിച്ചത്. തുടർന്ന് ടൗൺ ഹാളിൽ സ്വീകരണ സമ്മേളനവും ചേർന്നു. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിങ്ങനെ…

Read More

സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 പോയിന്റുമായി…

Read More

സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം ,കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

63-മത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ്…

Read More

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവരാണ് മുഖ്യാതിഥികൾ. രാവിലെ ഒൻപതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. തുടർന്ന് ഗോത്ര…

Read More

62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും

62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം നല്‍കും. ഇതിനു പുറമെ നാളെ ജില്ലയില്‍ പ്രവേശിക്കുന്ന സ്വര്‍ണക്കപ്പിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. കുളക്കടയിലെ ആദ്യ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട ജങ്ഷന്‍, ഇളമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം…

Read More