
യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു
ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിൽ ജിമ്മിൽ വച്ച് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാന ജില്ലയിലെ വാൽപാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മിൽ വച്ച് ജോർദാൻ അൻഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയിൽ കുത്തേറ്റ വരുൺ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി….