
കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത ; ഇടപെടലുമായി സംസ്ഥാന നേതൃത്വം , എം.വി ഗോവിന്ദൻ നാളെ കൊല്ലത്ത്
കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നാളെ ജില്ലയിലെത്തും.സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും. വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു….